ചാറ്റൽ മഴയിലൂടെ അയാൾ നടന്നു പോവുകയാണ്.
തല താഴ്ത്തി നടക്കുന്നതു കൊണ്ട് തന്നെ അയാളുടെ മുഖം വെക്തമല്ല.
ഉണങ്ങി കിടന്ന ഭൂമിയെ പോലും തണുപ്പിക്കാൻ കെൽപ്പുള്ള ഈ ചാറ്റൽ മഴയിൽ
തലയിലേരു ഇല പോലും ഇല്ലാതെ
അയാൾ നനഞ്ഞു കുതിർന്നു നടക്കാൻ എന്താകും കാരണം……?
ഞാൻ ഒരിക്കൽ സൂക്ഷിച്ചു നോക്കി
വെക്തമാകാത്ത
അയാളുടെ മുഖത്തേക്ക്.
ആ ചാറ്റൽ മഴയോടു കൂടെ അയാളുടെ കവിളിലൂടെ എന്തോ ഒലിച്ചിറങ്ങി മഴതുള്ളിയോടു ചേർന്ന് മണ്ണിൽ അലിയുന്നുണ്ട്.
എന്താണത് ?
മഴതുള്ളിയല്ല !
തീർച്ച, പിന്നെന്താകും ……?
അതെ അയാൾ കരയുകയാണ്.
എന്തിനാകും അയാൾ കരയുന്നത് ..?
നഷ്ടപെടലിന്റെ വേദനയാണോ ?
അതോ ഒറ്റപ്പെടലിന്റെ നൊമ്പരമോ ?
എയ് അതൊന്നുമാകില്ല.
പിന്നേ..?
മഴയിലലിഞ്ഞു തീരുന്ന ആ കണ്ണു നീർ കണങ്ങൾക്കു പിന്നിലും കാണില്ലേ ഒരാൾ ?
ആരാകും അത് ?
കരയുന്നത് അവനായത് കൊണ്ട് ഒരു പക്ഷെ അതിന്നു പിന്നിൽ അവളാകും അല്ലേ.,?
കൊടുങ്കാറ്റിന്നും
പേമാരിക്കുപോലും തകർക്കാനാവത്ത എന്തോ ഒന്നില്ലേ അയാളുടെ ഉള്ളിൽ ..?
എന്താകും അത് ?
മഴയുടെ ശക്തി കൂടി
ചാറ്റൽ മഴ പേമാരിയായി പെഴ്തു കൊണ്ടിരുന്നു. ...
മഴ ഒന്നു നിലച്ചപ്പോൾ
ഞാനയാളെ ഒന്നു കൂടി
നോക്കി.
അയാളെ കാണാനില്ല !.
ശൂന്യത മാത്രം ബാക്കി ……
ആ ചോദ്യങ്ങൾ ഒരിക്കൽ കൂടി ഞാനെന്റെ മനസാക്ഷിയോടു ചോദിച്ചു.
ആ ചാറ്റൽ മഴയിലൂടെ നടന്നു പോയതു ഞാൻ തന്നെയല്ലേ.?
കണ്ണു നീരിന്നു കാരണം തിരിച്ചറിയാത പോയ എന്റെ സ്നേഹമല്ലേ ?
സ്നേഹത്തോടെ,
-നാസർ മേൽമുറി

ഒരു മഴപ്പിരാന്ത്
ReplyDelete