Monday, 16 June 2014

സ്വപ്നങ്ങളും പ്രതീക്ഷയും


അപ്പൂപ്പൻ താടിയോടേപ്പം
ഞാനെന്റെ സ്വപ്നങ്ങളേയും
മുകളിലേക്കുയർത്തി.




സ്വപ്നങ്ങളുടെ അമിത ഭാരം
കൊണ്ടതു താഴ്‌ന്നു
കൊണ്ടേയിരുന്നു…


താഴും തോറും
പ്രതീക്ഷയോടെ ഞാനതിനെ
ഊതി കൊണ്ടേയിരുന്നു…


പ്രതീക്ഷൾക്ക്‌ സ്വപ്നങ്ങളെക്കാൾ
ഭാരമുള്ളതു കൊണ്ട്‌ അതുയർന്നു.


അറ്റമില്ലാത്ത ആകശത്തിലൂടെ
നിലക്കാത്തെൻ സ്വപ്നങ്ങളെയുമായി …

അതിന്നും പറന്നു കൊണ്ടേ ഇരിക്കുന്നു.

പ്രതീക്ഷയോടെ……


 -നാസർ മേൽമുറി

No comments:

Post a Comment