Friday, 20 June 2014

എന്താകും……?

ചാറ്റൽ മഴയിലൂടെ അയാൾ നടന്നു പോവുകയാണ്‌.

തല താഴ്ത്തി നടക്കുന്നതു കൊണ്ട്‌ തന്നെ അയാളുടെ മുഖം വെക്തമല്ല.

ഉണങ്ങി കിടന്ന ഭൂമിയെ പോലും തണുപ്പിക്കാൻ കെൽപ്പുള്ള ഈ ചാറ്റൽ മഴയിൽ

തലയിലേരു ഇല പോലും ഇല്ലാതെ
 അയാൾ നനഞ്ഞു കുതിർന്നു നടക്കാൻ എന്താകും കാരണം……?

ഞാൻ ഒരിക്കൽ  സൂക്ഷിച്ചു നോക്കി
വെക്തമാകാത്ത
അയാളുടെ മുഖത്തേക്ക്‌.

ആ ചാറ്റൽ മഴയോടു കൂടെ അയാളുടെ കവിളിലൂടെ എന്തോ ഒലിച്ചിറങ്ങി മഴതുള്ളിയോടു ചേർന്ന് മണ്ണിൽ അലിയുന്നുണ്ട്‌.

എന്താണത്‌ ?

മഴതുള്ളിയല്ല !
തീർച്ച, പിന്നെന്താകും ……?

 അതെ അയാൾ കരയുകയാണ്‌.

എന്തിനാകും അയാൾ കരയുന്നത്‌ ..?

നഷ്ടപെടലിന്റെ വേദനയാണോ ?

അതോ ഒറ്റപ്പെടലിന്റെ നൊമ്പരമോ ?


എയ്‌ അതൊന്നുമാകില്ല.
പിന്നേ..?

മഴയിലലിഞ്ഞു തീരുന്ന ആ കണ്ണു നീർ കണങ്ങൾക്കു പിന്നിലും കാണില്ലേ ഒരാൾ ?

ആരാകും അത്‌ ?

 കരയുന്നത്‌ അവനായത്‌ കൊണ്ട്‌ ഒരു പക്ഷെ അതിന്നു പിന്നിൽ അവളാകും അല്ലേ.,?

കൊടുങ്കാറ്റിന്നും
പേമാരിക്കുപോലും തകർക്കാനാവത്ത എന്തോ ഒന്നില്ലേ അയാളുടെ ഉള്ളിൽ ..?

എന്താകും അത്‌ ?


 മഴയുടെ ശക്തി കൂടി
ചാറ്റൽ മഴ പേമാരിയായി പെഴ്തു കൊണ്ടിരുന്നു. ...

മഴ ഒന്നു നിലച്ചപ്പോൾ
ഞാനയാളെ ഒന്നു കൂടി
നോക്കി.
അയാളെ കാണാനില്ല !.
ശൂന്യത മാത്രം ബാക്കി ……




ആ ചോദ്യങ്ങൾ ഒരിക്കൽ കൂടി ഞാനെന്റെ മനസാക്ഷിയോടു ചോദിച്ചു.

ആ ചാറ്റൽ മഴയിലൂടെ നടന്നു പോയതു ഞാൻ തന്നെയല്ലേ.?

കണ്ണു നീരിന്നു കാരണം തിരിച്ചറിയാത പോയ എന്റെ സ്നേഹമല്ലേ ?


സ്നേഹത്തോടെ,

-നാസർ മേൽമുറി


1 comment: