കേവലം പരീക്ഷയിൽ പഠിച്ച് മാർക്ക് നേടാൻ മാത്രമുള്ളതാണ് നിലവിലുള്ള പല പാഠ്യ പദ്ദതികളും.
വിദ്യാർഥിക്ക് പില്കാല ജീവിതത്തിൽ ഉപകാരപെടുന്നതായ കാര്യങ്ങളും പരിശീലനങ്ങളും കൂടി ഉൾപ്പെടുത്തിയുതാവണം നമ്മുടെ പാഠ്യ പദ്ധതികൾ.
വി.ട്ടി ഭട്ടതിരിപ്പാട് തന്റെ കണ്ണീരും കിനാവും എന്ന ആത്മ കഥയിൽ എഴുതി “ ബുദ്ധിക്ക് വികാസവും മനസ്സിന്നുല്ലാസവും നല്കാത്ത വിദ്യ്ഭ്യാസം പ്രയേണ വിരസമായിരിക്കും.”
പാശ്ചാത്യ സംസ്കാരം അതെ പടി പിന്തുടരുന്ന നാം അവരുടെ വിദ്യ്ഭ്യാസ രീതികളിൽ നിന്ന് അല്പമെങ്കിലും പിന്തുടരേണ്ടതുണ്ട്.
അവരുടെത് എല്ലാം തികച്ചും നല്ലതും നമ്മുടെത് ഒന്നിന്നും കൊള്ളാത്തതും എന്ന അഭിപ്രായം എനിക്കിലാ..
ഒരു കാലത്ത് നമ്മുടെ പരീക്ഷകളിൽ വിജയിക്കുന്നവർ വളരെ കുറവായിരുന്നു.ഇന്നത് തോല്ക്കുന്നവരായി കുറഞ്ഞു.
പഠിക്കാനാവാത പോയ രക്ഷിതാക്കൾ തന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കണം എന്ന് തീരുമാനിച്ചത് കൊണ്ട് മാത്രമാണൊ?
അതല്ലങ്കിൽ പഠിക്കണം എന്ന ബോധം നമ്മുക്കിടിയിൽ വർദ്ദിച്ചത് കൊണ്ട് മാത്രമാണോ..?
ഇക്കാരണം കൊണ്ട് മാത്രമാണ് വിജയിക്കുന്നവരുടെ എണ്ണം കൂടിയത് എന്ന് വിശ്വസിക്കാൻ ആവുമോ എനിക്കും നിങ്ങൾക്കും..?
മാറി മാറി വരുന്ന ഗവണ്മെണ്ടുകൾ വിജയ ശതമാനം കൂട്ടാൻ ശ്രമിച്ചു കൊണ്ടേയിരിന്നു..തല്ഫലം തങ്ങളുടെ ഭരണം കൊണ്ട് നാട്ടിൽ വിദ്യഭ്യാസ പുരോഗതി കൈവരിക്കാനായി എന്ന് വീമ്പിളക്കാനായി...ഒരർത്തത്തിൽ അത് പുരോഗതി തന്നെ,മറുവശം ചിന്തിച്ച് നോക്കൂ..അളവ് കൂടി..ഗുണമോ..
''ജയിച്ചവർക്കല്ലാം തുടർ പഠനത്തിന്ന് സീറ്റുകൾ വേണം''.
”മൂല്യനിർണയത്തിന്റെ യഥാർത്യ മൂല്യത്തിൽ ""ഇതിൽ എത്ര പേരാകും ജയിക്കെണ്ടിയിരുന്നത്..?
(പുതിയ ബാച്ചുകളും സ്കൂളുകളും ഇല്ലാത്തിടത്ത് അതല്ലങ്കിൽ കുറവുള്ളിടത്ത് അത് വേണം.!)
ചുരുക്കുന്നു.
No comments:
Post a Comment