Friday, 17 October 2014

പര്‍ദ്ദ

രണ്ടു ദിവസം മുൻപ്‌ എം.ഇ.എസിന്റ സംസ്ഥാന പ്രസിഡറ്റായ ഡോ.ഫസല്‍ ഗഫൂര്‍ കൊണ്ടോട്ടിയിൽ വെച്ച്‌ പറയുകയുണ്ടായി സ്ത്രീകള്‍ക്ക് ജീന്‍സും പര്‍ദ്ദയും വേണ്ട എന്നതാണ് എം.ഇ.എസിന്റെ നിലപാടെന്ന് ജീന്‍സും പര്‍ദ്ദയും വ്യക്തിത്വം നഷ്ടപ്പെടുത്തുമെന്നും ഈജിപ്ത്, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലിം വനിതകള്‍ മുഖം മറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മാധവികുട്ടിയുടെ ഒറ്റയടിപാതയിലൂടെ സഞ്ചരിക്കുമ്പോയാണ്‌ പർദ്ദയെ കുറിച്ച്‌ അവർ ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ മുൻപ്‌ ആകും എന്ന് കരുതുന്നു എഴുതിയ ഒരു ഭാഗം എന്റെ കണ്ണിൽ ഉടക്കിയത്‌. ഞാൻ എന്റെ ജീവിതത്തിൽ കറുത്ത ബുർക്ക ധരിച്ച്‌ പലപ്പോയും വീട്ടിന്നു പുറത്തു പോയിട്ടുണ്ട്‌. ബുർക്ക ധരിച്ച സ്ത്രീ ആരെന്ന് ആർക്കും മനസ്സിലാവില്ല . മാർക്കറ്റിലും തീയറ്റരിലും യഥേഷ്ടം പോവാം. "" ഒരു പുരുഷനും തൊടാൻ ധൈര്യപെടില്ല."" "" പർദ്ദയിട്ട മുസ്ലിം സ്ത്രീകളെ പരിഹസിക്കാനോ തൊടുവാനോ അന്യജാതിക്കാർക്കെന്നല്ല മുസ്ലിം യുവാക്കൾക്കും ധൈര്യം വരില്ല."" പർദ്ദ എന്റെ അഭിപ്രായത്തിൽ ഒരു രക്ഷാ കവചമാണ്‌. അതു സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു. സ്വാതന്ത്ര്യമെന്ന് എഴുതുമ്പോൾ ദു :സ്വാതന്ത്ര്യമല്ല ഞാൻ ഉദ്ദേഷിച്ചത്‌. അന്തസ്സുള്ളവരായി ജീവിക്കാൻ പർദ്ദ സ്ത്രീകളെ സഹായിക്കുന്നു. മുസ്ലിം സ്ത്രീകൾക്കല്ല ഹിന്ദു സ്ത്രീകൾക്കും പർദ്ദ ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് ഞാൻ ഇച്‌ ഛിക്കുന്നു. ആരെയും ബലം പ്രയോഗിച്ചു പർദ്ദ ധരിപ്പിക്കുകയുമരുത്‌."" വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന അവയവങ്ങൾ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഈ കാലഘട്ടത്തിൽ സ്ത്രീക്കുണ്ട്‌. ഒരുപാട്‌ രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയും ഇന്ത്യയിൽ തന്നെ പല സ്ഥലത്തും ജീവിച്ച എഴുത്തുകാരിയും സ്ത്രീ കൂടിയായ അവരുടെ അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കു പിന്നിലും യാഥാർ ത്യങ്ങൾ ഉൾക്കൊള്ളുന്നു എന്നു വേണം നാം മനസ്സിലാക്കാൻ. ഇതി ഇവിടെ പോസ്റ്റിയത്‌ കൊണ്ട്‌ എന്നെ പർദ്ദ വാദി അക്കരുതെന്നു കൂടി അപേക്ഷിക്കുന്നു. -നാസർ മേൽമുറി

No comments:

Post a Comment