Wednesday, 15 October 2014

ഫേസ്ബുക്ക്‌

ജൂൺ മാസത്തിലെ ഒരു സുപ്രഭാതം. ഫേസ്ബുക്കിലൂടെ അങ്ങനെ അലയുകയാണു ഞാൻ.. വിരസത തോന്നി തുടങ്ങിയ നിമിഷങ്ങളിലാണ്‌ ആ പേര്‌ അല്ല അക്കൗണ്ട്‌ എന്റെ കണ്ണിൽ ഉടക്കിയത്‌. അതെ അവിടെ വെച്ചാണവളെ ആദ്യമായി കണ്ടു മുട്ടുന്നത്‌. ആദ്യ ദർശനം.! അധികം പ്രതീക്ഷകളെന്നും കൂടാതെ വളരെ പതുക്കെ സ്ക്രീൻ അവളുടെ അക്കൗണ്ടിലെക്ക്‌ നീങ്ങി……… ഫോളോ ചെയ്തതിന്നു ശേഷമാ അവളുടെ എഴുത്തുകളിലെക്കെന്റെ­ വിരലുകൾ നീങ്ങിയത്‌. പോസ്റ്റുകളല്ലാം തന്നെ വിത്യസ്തവും മനോഹരവുമായി തോന്നിയെനിക്ക്‌. നാറണത്തു ബ്രാന്തനെ പോലെ പലവട്ടം ഞാനെന്റെ വിരലുകളെ ഉയർച്ചയിൽ നിന്നും താഴ്ചയിലെക്ക്‌ തള്ളി വിട്ടു വീണ്ടും മുകളിലെത്തിച്ചു കൊണ്ടിരുന്നു. ഒരോ കയറ്റിറക്കവും എന്നിൽ പ്രത്വേകമായ അനുഭൂതി ഉളവാക്കി. ഒരു പക്ഷെ നാറണത്തു ബ്രാന്തന്നു പോലും തോന്നത്ത ഒരനുഭൂതിയാവാം. സ്വന്തമായി എഴുതിയതും മറ്റുള്ളവരുടെതുമായ നിരവധി പോസ്റ്റുകളെ ഞാൻ അവിടെ കണ്ടു. കിട്ടാവുന്ന അത്രയും വായിച്ചു തീർന്നപ്പോയാ എന്തു കൊണ്ടെന്റേ സൗഹൃദ കൂട്ടത്തിലാക്കി കൂട എന്നൊരു തോന്നൽ, ഒട്ടും വൈകിച്ചില്ലാ ഉടനെ ക്ലിക്കി . പക്ഷേ! ഞാൻ ക്ലിക്കുന്നതിന്റെ മുൻപെ ഉൾക്കൊള്ളാനുള്ള ആളുകളുടെ എണ്ണം തീർന്നിരിക്കുന്നു എന്നെഴുതിയ പോസ്റ്റ്‌ വായിചത്‌ അപ്പോയാ ഞാനോർക്കുന്നത്………… അന്ന് കേവലം ഫോളോയിൽ ഒതുക്കിയത്‌ ഇന്ന് ഫ്രണ്ടായി മാറി. അതെ അവർ എന്റെ കൊച്ചു സൗഹൃദ കൂട്ടത്തിലേക്ക്‌ ചേക്കേറിയിരിക്കുന്നു.

No comments:

Post a Comment