കാലങ്ങൾക്കു മുൻപു തുടങ്ങി പോയൊരു ശീലമാ,
ഉറങ്ങാൻ കിടക്കുന്നതിന്റെ മുൻപ് വരെ നടന്ന കാര്യങ്ങളല്ലാം ഡയറി താളുകളികളിൽ എന്റെതായ ഭാഷയിൽ കുത്തിക്കുറിക്കൽ,
കാലത്തോടൊപ്പം ഡയറികളും പലതും മാറി,
ഇന്നും തുടരുന്നീ ശീലം,
പഴയ ഡയറികൾ മറിച്ചു നോക്കുമ്പോൾ കടന്നു പോയ വഴികളെ ഞാനതിൽ കാണാറുണ്ട്,
ചിലതു വായിക്കുമ്പോൾ ചിരിച്ചു പോകും,
ചിലതൊരിക്കലും ഓർക്കരുതെന്നു കരുതിയതും,
എന്റെ ബാല്യവും കൗമാരവുമെല്ലാം താളുകളിലായതിൽ കടന്നു പോകുന്നു.
സ്കൂൾ ജീവിതത്തിലെ മറക്കാനവത്ത ചില ദിവസങ്ങൾ.
അങ്ങനെ എല്ലാം ഡയറി താളിലൂടെ കടന്നു പോവുന്നു.
കുട്ടിക്കാലത്ത് വെറുതെ തുടങ്ങി ഇടക്ക് നിന്നു വീണ്ടും തുടർന്നു ഇപ്പോൾ തുടർന്നു കൊണ്ടേയിരിക്കുന്നു.………
No comments:
Post a Comment