Saturday, 3 May 2014

എനിക്കൊന്നുറങ്ങണം എല്ലാം മറന്ന്


ഏസിയുടെ തണുപ്പിലും പട്ടിന്റെ മൊത്തയിലും കിടന്നിട്ടയാൾക്ക്‌ ഉറക്കം വന്നില്ലാ.
ചുമരിലെ ക്ലോക്കിലെ സൂചി കറങ്ങികൊണ്ടെ ഇരുന്നു...

അയാളുടെ ചിന്തകളൽപ്പം പിറകിലെക്ക്‌ നീങ്ങി,
കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലെക്ക്‌ വരുന്ന വഴിയിൽ കണ്ട ആ പേരറിയാത്ത മനുഷ്യന്റെ മുഖം.അടഞ്ഞുകിടക്കുന്ന
കടത്തിണ്ണയിൽ കേവൽമൊരു കീറ ചാക്കിൽ സുഖമായുറങ്ങുന്ന ആ പിച്ചക്കാരൻ.


 തന്നെക്കാളത്ര ഭാഗ്യവാനാ അയാൾ.

ഒരു പാടാളുകളും നായകളും,വാഹനങ്ങളും അയാൾക്കരികിലൂടെ കടന്നു പോകുന്നുണ്ട്‌.
എന്നിട്ടും ആയാൾ യാതൊരു ഭയവുമില്ലാതെ സുഖമായ്‌ ഉറങ്ങുന്നു.

No comments:

Post a Comment