Tuesday, 23 December 2014
നവ മാധ്യമവും ന്യൂജനറേഷനും.
നവ മാധ്യമവും ന്യൂജനറേഷനും.
നവമാധ്യമത്തിന്റെ വളർച്ച പൂർണ്ണതയിലെത്തി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണു നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്..
വെളിച്ചം കടന്നു വരാൻ മടിച്ചിരുന്ന നാട്ടമ്പുറത്തെ “പോസ്റ്റുകളിൽ” പോലും ഇന്ന് ലൈക്കുകൾ ലൈറ്റുകളെ പോലെ മിന്നി തെളിഞ്ഞതു നമുക്ക് കാണാനായത് നവമാധ്യമത്തിലൂടെയാണ് ,
പള്ളികുടത്തിന്റെ പടിവാതിലിലൂടെ പടിയിറങ്ങിപോയ പ്രിയ കൂട്ടുകാരനെ/കാരിയെ വീണ്ടും കണ്ടുമുട്ടാൻ നമുക്ക് കഴിഞ്ഞതും ഈ നവ മാധ്യമത്തിലാണ്.ഇതിനെല്ലാം പുറമെ അഭിപ്രായ സ്വാതന്ത്രത്തിന്റെ വേദി നമുക്ക് മുന്നിൽ തുറന്നു തന്നതും നവ മാധ്യമം തന്നെ,
തുടങ്ങിയ ഒരുപാട് സൗകര്യങ്ങൾ നവ മാധ്യമങ്ങൾ നമുക്ക് ലഭ്യമാക്കുന്നുണ്ടങ്കിലും നമ്മുടെ യുവ തലമുറ അതിനേയല്ലാം വേണ്ട രീതിയിൽ വിനിയോഗിക്കുന്നുണ്ടോ എന്നതിന്ന് ശരിയായ മറുപടി നല്കാൻ അല്പം പ്രയാസം തന്നെയാണ്. ന്യൂനപക്ഷം ചിലർ തങ്ങളുടെ ആശയഭിപ്രായത്തിന്റെ വേദിയായി ഇതിനെ പ്രയോജനപെടുത്തുന്നുണ്ടുവെങ്കിലും,
ഭൂരിപക്ഷം പേരുംഇവയുടെ സാധ്യതകൾക്കു മുന്നിൽ പുറം തിരിഞ്ഞ് നില്ക്കുകയാണു ചെയ്യുന്നത്. ഇവിടെ യുവ തലമുറയെ മഹത്തായി ചിത്രീകരിക്കുന്നത് നവ മാധ്യമങ്ങളുടെ
ഉപഭോക്താക്കൾ കൂടുതലും യുവത ആയതു കൊണ്ടു മാത്രമാണ്. അപകടത്തില്പെട്ടതും,അക്രമിക്കപ്പെട്ടും വിക്യതമായ ശവ ശരീരങ്ങളുടെ ഫോട്ടോയും വീഡിയയും നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന മാനസിക വൈക്യതത്തിന്ന് പ്രായ വിത്യാസം ഒന്നുമില്ലാ..
ട്യുണീഷ്യൽ പാകിയ മുല്ലപ്പൂ വിപ്ലവും,വാള് സ്ട്രീറ്റിലും, ഭാരതത്തിന്റെ ഭരണ സിരാകേന്ദ്രത്തിലുമെല്ലാം സോഷ്യൽ മീഡിയയുടെ ശക്തി പ്രകടനം കഴിഞ്ഞ വർഷങ്ങളിൽ ലോകം കണ്ടതണ്.പക്ഷേ മലയാളികളുടെ സോഷ്യൽ മീഡിയയിലെ മുന്നേറ്റം ലോകം കണ്ടത് ഈ വർഷം മുതലാണ്.
കാരണം സച്ചിനെ അറിയാത്ത ഷറപ്പേവയേയും, മംഗളയാനെ പരിഹസിച്ച ന്യൂയോർക്ക് ടൈസിനേയും,സോളാറിന്റെ ചാർജ് കളഞ്ഞവരേയും മലയാളികൾ സാമൂഹിക വിജാരണ ചെയ്തത് ഈ വർഷമാണ്.
സോഷ്യൽ മീഡിയയിലെ ഈ വർഷത്തെ മികച്ച സാന്നിദ്ധ്യത്തിന്ന് മലയാളികൾക്ക് "ഗൂഗിൾ വിവർത്തന ബഹുമതി "നല്കിയത് കഴിഞ്ഞ ദിവസമാണ്.
ഇങ്ങനെയല്ലാം ആണങ്കിലും സോഷ്യൽ മധ്യമത്തിൽ അതിവേഗം വളർന്നു വരുന്ന വർഗ്ഗിയത എന്ന ഇത്തിൾക്കണ്ണിയെ വളരാൻ അനുവദിച്ചാൽ നശിക്കുന്നത് സാമൂഹിക മാധ്യമം മാത്രമാവില്ല മതേതരത്യം കാത്തു സൂക്ഷിക്കുന്ന നമ്മുടെ നന്മ നിറഞ്ഞ മനസ്സുകൾ കൂടിയാകും.!!!
ആശയാഭിപ്രായത്തിന്റെയും,സൗഹൃത നന്മയുടെയും വാതിലുകൾ നമുക്ക് തുറന്നു വെക്കാം...
സ്നേഹപൂർവ്വം നാസർ മേൽമുറി
Labels:
article
Subscribe to:
Post Comments (Atom)
No comments:
Post a Comment